Friday, January 9, 2026

അന്താരാഷ്ട്ര വിമാന യാത്ര; കൊവിഡ് നിയന്ത്രണതിൽ ഇളവ്

അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തി. വിമാന ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കണമെന്ന പ്രധാന നിബന്ധനയാണ് നീക്കിയത് .എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവിറക്കിയത്. എന്നാൽ വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും തുടങ്ങും.
എന്നാൽ മാസ്ക് ധരിക്കുന്നതിൽ ഇളവുകൾ ഇല്ല . അതേ സമയം അന്താരാഷ്ട്ര വിമാനങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ സീറ്റുകള്‍ ഒഴിച്ചിടുന്നത് ഒഴിവാക്കിയതായും എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,660 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടുകൂടെ രാജ്യത്തെ മൊത്തത്തിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം 4,30,18,032 ആയെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്

Related Articles

Latest Articles