Monday, May 13, 2024
spot_img

സായി പല്ലവി വൃദ്ധയായത് ഇങ്ങനെ…മേക്കോവർ വിഡിയോ പുറത്ത്

തെന്നിന്ത്യൻ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. പ്രേമം സിനിമയിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച നടി പിന്നീട് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായി മാറി. തെലുങ്ക് ചിത്രം ശ്യാം സിൻഹ റോയി ആണ് താരത്തിന്റേതായി പുറത്തെത്തിയ പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ നാനിയാണ് ചിത്രത്തിൽ നായകനായി എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിലെ സായി പല്ലവിയുടെ മേക്കോവർ രഹസ്യം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. വയസ്സായ ഗെറ്റപ്പിലുള്ള ലുക്കിന്റെ പിന്നാമ്പുറ കാഴ്ചകളാണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്. മണിക്കൂറുകൾ എടുത്താണ് സായിയെ വൃദ്ധയുടെ ലുക്കിലേക്ക് മേക്കപ്പ് ആർട്ടിസ്റ്റുകൾ മാറ്റിയെടുത്തത്.

ഇക്കഴിഞ്ഞ വർഷം ക്രിസ്മസ് റിലീസായി എത്തിയ ചിത്രമാണ് ശ്യാം സിൻഹ റോയ്. വലിയ വിജയമാണ് ചിത്രം നേടിയത്. ചിത്രത്തിൽ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മറ്റു രണ്ടു നായികമാർ. സത്യദേവ് ജംഗയുടെ യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. നാനിയും രണ്ട് ​ഗെറ്റപ്പിലാണ് അഭിനയിച്ചിരിക്കുന്നത്.

Related Articles

Latest Articles