Monday, January 5, 2026

വാഷിംഗ്ടണിൽ മോദിയുടെ സാന്നിധ്യത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച് അന്താരാഷ്ട്ര ഗായിക മേരി മിൽബെൻ; അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു; പ്രധാനമന്ത്രിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി ഗായിക; വൈറലായി വീഡിയോ

വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിൽ അവാർഡ് ജേതാവായ അന്താരാഷ്ട്ര ഗായിക മേരി മിൽബെൻ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് മേരി മിൽബെൻ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ച് കാണികളുടെ മനം കവർന്നത്.

ഗാനം ആലപിച്ചതിന് ശേഷം മേരി മിൽബെൻ പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യുകയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. മേരി മിൽബെന്റെ ജനഗണമന എന്ന ഗാനം എല്ലാവരെയും വിസ്മയിപ്പിക്കുകയും ഇപ്പോൾ ഇന്റർനെറ്റിൽ ഒരു സെൻസേഷനായി മാറുകയും ചെയ്തിരിക്കുകയാണ്.

പ്രധാനമന്ത്രി മോദിക്ക് മുന്നിൽ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും ഇന്ത്യയോടും ആ രാജ്യത്തെ ജനങ്ങളോടും തനിക്ക് ബഹുമാനമുണ്ടെന്നും മേരി മിൽബെൻ പറഞ്ഞു. 

Related Articles

Latest Articles