Monday, May 6, 2024
spot_img

രാജിക്ക് തയ്യാർ! മോൻസൺ മാവുങ്കൽ കേസിൽ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് കെ സുധാകരന്‍

എറണാകുളം; മോൻസൺ മാവുങ്കൽ കേസില്‍ രണ്ടാം പ്രതിയായി ക്രൈംബ്രാഞ്ച് അറസ്ററ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെ.സുധാകരന്‍, കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് വ്യക്തമാക്കി. ആവശ്യമെങ്കില്‍ മാറിനില്‍ക്കുമെന്ന് അദ്ദേഹം കൊച്ചിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് മാറുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണെന്നും അന്വേഷണം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


കെ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ് . ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത് തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും. വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടക്കും. വിഷയത്തിൽ നേതാക്കളുടെ പ്രതികരണങ്ങളും ഇന്നുണ്ടാവും.

Related Articles

Latest Articles