ഉയർന്ന ശമ്പളവും മോഹിപ്പിക്കുന്ന ജീവിതസാഹചര്യങ്ങളും വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ വിദേശരാജ്യങ്ങളിലേക്ക് കടത്തുകയും അവിടെവെച്ച് ക്രൂരമായ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സെക്സ് റാക്കറ്റുകൾ കേരളത്തിൽ വീണ്ടും വലവിരിക്കുന്നതായി പുതിയ വാർത്തകൾ സൂചിപ്പിക്കുന്നു. കൊച്ചി മരട് കേന്ദ്രീകരിച്ച് മോഡലിങ്, മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ ആകർഷകമായ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ദുബായിലേക്ക് കടത്തിയ കേസിൽ കഴിഞ്ഞദിവസം പൊന്നാനി സ്വദേശിനിയായ മറ്റൊരു യുവതി കൂടി അറസ്റ്റിലായ സംഭവം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് #keralapolice #maradcase #fraudjob #modellingscam

