Sunday, January 11, 2026

പാക്കിസ്ഥാൻ്റെ കണ്ണില്ലാത്ത ക്രൂരത;പിഞ്ചു ഹിന്ദു കുഞ്ഞുങ്ങളെ ചുട്ടുകൊന്നു

ഗോഡ്കി : പാകിസ്ഥാനിലെ ഗോഡ്കിയില്‍ വീടുകള്‍ക്കു നേരേ തീവപ്പ്. മൂന്നു കുരുന്നുകള്‍ വെന്തുമരിച്ചു. ഞായറാഴ്ച രാത്രിയാണ് സംംഭവം. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ സ്ഥിരമായി ഹിന്ദു കുടുംബങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ ആക്രമണം നടക്കുന്ന ഗോഡ്കി യിലാണ് സംഭവം നടന്നത്.സമീപം ലാലോ മാര്‍വാരി അറ്റ് മുഹമ്മദ് മഹറിലാണ് ആറു വീടുകള്‍ തീവച്ചു നശിപ്പിച്ചത്.

തീവപ്പില്‍ ഏഴു വയസുകാരന്‍ കാര്‍തേൻ ബീല്‍, ആറു വയസുകാരി റുബിന ബീല്‍, നാലു വാലു വയസുകാരന്‍ കലേഷ് ബീല്‍ എന്നീ കുട്ടികളാണ് വെന്തു മരിച്ചത്.ഗുരുതരമായി പരുക്കേറ്റ മാതാവിനേയും മറ്റു രണ്ടുകുട്ടികളേയും നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവപ്പില്‍ വീടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. തീവപ്പു ഉണ്ടായിട്ടും അഗ്നിശമനസേനയോ പോലീസോ സര്‍ക്കാര്‍ അധികൃതരോ സംഭവസ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.

വര്‍ഷങ്ങളായി സ്ഥിരം ഹിന്ദുക്കള്‍ക്ക് നേരേ ആക്രമണം നടക്കുന്ന പ്രദേശമാണ് ഗോഡ്കി. 2019 സെപ്റ്റംബറില്‍ ഇവിടെ വ്യാപകമായി ഹിന്ദു ക്ഷേത്രങ്ങളും വീടുകളും തകര്‍ത്തിരുന്നു. ഗോഡ്കിയിലെ ഒരു സ്‌കൂളിലെ ഹിന്ദു വിഭാഗത്തില്‍ പ്രിന്‍സിപ്പാള്‍ ഇസ്ലാം മതനിന്ദ നടത്തി എന്നാരോപിച്ചായിരുന്നു ആക്രമണം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് സംഘമായി എത്തിയ അക്രമകാരികള്‍ ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും വ്യാപകമായി തകര്‍ക്കുകയായിരുന്നു. സ്‌കൂളും ആക്രമകാരികള്‍ തീവച്ചു നശിപ്പിച്ചിരുന്നു. ഇതിനു ശേഷവും സ്ഥിരമായി ഹിന്ദുക്കള്‍ക്ക് നേരേ ആക്രമണം പതിവായിരുന്നു.

Related Articles

Latest Articles