Friday, May 17, 2024
spot_img

കശ്മീര്‍ വിഷയം: പാക്കിസ്താന്‍റെ ആവശ്യം തള്ളി ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി

ന്യൂയോര്‍ക്ക്: കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരെ പാക്കിസ്താന്‍ നല്‍കിയ കത്ത് തള്ളി ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി. കശ്മീര്‍ വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് പ്രസിഡന്‍റ് ജോ ആന്നാ റോനേക്കാ വ്യക്തമാക്കി.

പാകിസ്താന്‍റെ ഐക്യരാഷ്ടരാഷ്ട്രസഭ പ്രതിനിധി മലീഹാ ലോധിയുടെ കത്തിനോടും ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ ഉറപ്പ് വരുത്തുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയോടുമാണ് യു എന്‍ പ്രതികരിക്കുന്നില്ലെന്ന നിലപാടെടുത്തത്. ഈ മാസമാദ്യം തന്നെ കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞത് ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി ലംഘനമാണെന്ന് കാണിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി യു.എന്‍ സെക്രട്ടറി ജനറലിന് കത്തെഴുതിയിരുന്നു.

1972ലെ സമാധാന ഉടമ്പടി പ്രകാരം ഇന്ത്യാ-പാക്കിസ്ഥാന്‍ സമാധാന ചര്‍ച്ചയെന്ന സിംലാ കരാര്‍ അനുസരിച്ച് ജമ്മുകശ്മീര്‍ പ്രദേശത്തിന്‍റെ തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം പരിഹരിക്കണമെന്ന്, നയം വ്യക്തമാക്കികൊണ്ട് യു.എന്‍ വക്താവ് സ്റ്റീഫെന്‍ ഡുജാറിക്ക് പറഞ്ഞു.

Related Articles

Latest Articles