Saturday, April 20, 2024
spot_img

രണ്ട് വര്‍ഷത്തോളമായി ലൈംഗിക ചൂഷണം;ജേണലിസ്റ്റ് ട്രെയിനി പത്രാധിപരെ ക്രൂരമായി കൊലപ്പെടുത്തി

താനെ: കാണാതായ ഇന്ത്യ അണ്‍ബൗണ്ട് മാഗസീന്‍ ചീഫ് എഡിറ്റര്‍ നിത്യാനന്ദ് പാണ്ഡേയുടെ മൃതദേഹം താനെയിലെ പാലത്തിന് താഴെ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകയായ അങ്കിത ശര്‍മയെയും പ്രസാധകനായ സതീഷിനെയും പൊലീസ് അറസ്റ്റ്‌ ചെയ്തു.

‘ഇന്ത്യ അണ്‍ബൗണ്ട് ‘ എന്ന മാസികയുടെയും ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) വെള്ളിയാഴ്ച മുതലാണ് കാണാതായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അങ്കിത ഇന്ത്യ അണ്‍ബൗണ്ടില്‍ പാണ്ഡെയുടെ അസിസ്റ്റ‌ന്റായി ജോലി നോക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു വര്‍ഷമായി പാണ്ഡെ പെണ്‍കുട്ടിയെ നിരന്തര ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു. പലതവണ അപേക്ഷിച്ചിട്ടും പാണ്ഡെ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തുടര്‍ന്നു. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി അതേ സ്ഥാപനത്തിലെ പ്രസാധകനായ സതീഷിന്റെ സഹായത്തോടെ പാണ്ഡെയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ഉത്താനിലുള്ള ഒരു സ്ഥലം കാണിച്ചു കൊടുക്കാം എന്ന വ്യാജേന പാണ്ഡെയെ സംഭവസ്ഥലത്ത് എത്തിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് നല്‍കിയ പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കുകയും കഴുത്ത് ഞെരിച്ച്‌ കൊല്ലുകയുമായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ചെറുകിട പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നെങ്കിലും ആഡംബര ജീവിതം നയിച്ചിരുന്നയാളാണ് പാണ്ഡെ. മീരാറോഡില്‍ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് പാണ്ഡേ താമസിച്ചിരുന്നത്. മുംബൈയിലെ രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് പാണ്ഡെ.

Related Articles

Latest Articles