തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പരസ്യമായ വെല്ലുവിളികൾ ഉയർത്തുന്നില്ലെങ്കിലും ആചാരലംഘനത്തിനും ഭക്തർക്കെതിരെ പോലീസിനെ ഉപയോഗിച്ചുള്ള കടന്നാക്രമണത്തിനും സർക്കാർ അജണ്ട ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് വീണ്ടും ശബരിമലയിൽ പ്രകടമാകുന്നത് .ശബരിമലയിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ള നിലപാടിൽ തെല്ലും മാറ്റം വന്നിട്ടില്ല എന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് സന്നിധാനത്തു കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത് .