Monday, May 20, 2024
spot_img

ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലിലെത്തിച്ച്‌ പീഡിപ്പിച്ചു; ഐഎൻടിയുസി നേതാവ് പിടിയിൽ

കല്‍പ്പറ്റ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഐഎൻടിയുസി (INTUC) നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറയിലെ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ഫാം വർക്കേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന സെക്രട്ടറിയും പൂക്കോട് സർവ്വകലാശാല യുണിറ്റ് പ്രസിഡന്റുമായ സുഗന്ധഗിരി സ്വദേശി പി സി സുനിലിനെ(42)യാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയാണ് പരാതിക്കാരി. ഐ.എന്‍.ടി.യു.സിക്ക് കീഴിലുള്ള ഫാം വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നേതാവും പൂക്കോട് സര്‍വകലാശാല യുണിറ്റ് പ്രസിഡന്റുമാണ് സുനില്‍.

Related Articles

Latest Articles