Friday, September 25, 2026

അവസാന പന്തില്‍ ജയം നേടി ധോണി പട; പൊരുതി വീണ് കൊൽക്കത്ത; പ്ലേ ഓഫ് ഉറപ്പിച്ച്‌ ചെന്നൈ ?

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 2 വിക്കറ്റ്‌സിന്റെ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയ ലക്ഷ്യം ചെന്നൈ മറി കടന്നത് അവസാന പന്തിലാണ്. മത്സരത്തില്‍ ഒരു ബോള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്‍ക്കത്തയുടെ 171 റണ്‍സിനൊപ്പമെത്തിയ ചെന്നൈ അവസാന പന്തില്‍ ദീപക് ചാഹര്‍ നേടിയ ആദ്യ റണ്ണിലൂടെ വിജയം നേടുകയായിരുന്നു.

ഇന്നത്തെ വിജയത്തോടെ ചെന്നൈ പോയന്‍ പട്ടികയില്‍ ഒന്നാമത് എത്തി. ചെന്നൈക്ക് വേണ്ടി ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്ക്വാദ് 28 പന്തില്‍നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 40 റണ്‍സും ഫാഫ് ഡുപ്ലെസിസ് 30 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 43 റണ്‍സും നേടി. നേരത്തെ, ആറ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 171 റണ്‍സെടുത്തത്. 45 റണ്‍സെടുത്ത രാഹുല്‍ തൃപാഠിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. നിതീഷ് റാണ 33 റണ്‍സും ദിനേശ് കാര്‍ത്തിക് 26 റണ്‍സും നേടി. ചെന്നൈക്കായി ജോഷ് ഹാസെല്‍വുഡ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ജഡേജ ഒരു വിക്കറ്റും നേടി.

Related Articles

Latest Articles