ആഗോള പ്രതിരോധ വിപണിയിലും പശ്ചിമേഷ്യൻ ഭൗമരാഷ്ട്രീയത്തിലും ഭാരതത്തിന്റെ സ്വാധീനം പലമടങ്ങ് വർദ്ധിപ്പിച്ചുകൊണ്ട്, യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) ഭാരതത്തിന്റെ അത്യാധുനിക ആയുധങ്ങൾ കൈമാറുന്നതിനുള്ള നിർണ്ണായക ചർച്ചകൾ പുരോഗമിക്കുകയാണ്. ഭാരതത്തിന്റെ അഭിമാന പ്രതിരോധ ഉൽപ്പന്നങ്ങളായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകളും ആകാശതീർ വ്യോമ പ്രതിരോധ കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലയും സ്വന്തമാക്കാനാണ് ഗൾഫ് രാഷ്ട്രമായ യുഎഇ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഭാരതീയ പ്രതിരോധ കയറ്റുമതി മേഖലയ്ക്ക് വൻ കുതിപ്പേകുന്ന ഈ കരാർ യാഥാർത്ഥ്യമായാൽ ഫിലിപ്പീൻസ്, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവയ്ക്ക് ശേഷം ബ്രഹ്മോസ് മിസൈൽ സംവിധാനം സ്വന്തമാക്കുന്ന നാലാമത്തെ വിദേശ രാജ്യമായി യുഎഇ മാറും. ഭാരതവും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ്, നിലവിൽ ലോകത്തിൽ പ്രവർത്തനസജ്ജമായ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂസ് മിസൈലായാണ് വിലയിരുത്തപ്പെടുന്നത്. #uae #indiadefence #brahmos #akashteer #defenseexports #middleeast #geopolitics #militarydeal #makeinindia #supersonicmissile #strategicalliance #gulfsecurity #aerospace #globaldefense #defenseindustry #tatwamayinews

