Tuesday, May 21, 2024
spot_img

നടൻ ഉണ്ണി മുകുന്ദൻ രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവോ ? വാർത്തകളിൽ പ്രതികരണവുമായി താരം

രാഷ്ട്രീയ പ്രവേശനം നടത്താൻ ഒരുങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ‍. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്നത് വാർത്തകൾ ശരിയല്ലെന്ന് താരം പറഞ്ഞു. താനിപ്പോൾ ​പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് താരം പ്രതികരിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാർഥിയായി ഉണ്ണി മുകുന്ദൻ മത്സരിക്കാൻ ഒരുങ്ങുന്നുവെന്നും പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.

‘ഞാൻ രാഷ്ട്രീയത്തിലേക്ക് വരുന്നുവെന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടു. അത് വ്യാജമാണ്. പുതിയ ചിത്രമായ ഗന്ധർവ്വ ജൂനിയറിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാൻ. നീണ്ട ഷെഡ്യൂൾ ആണ്. അത് സംബന്ധിച്ച വിവരങ്ങൾ അറിയിക്കാം. ഇത്തരം വാർത്തകൾ പുറത്തുവിടുന്നതിന് മുൻപ് അതിന്റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാദ്ധ്യമ സ്ഥാപനങ്ങളോട് വിനീതമായി അഭ്യർഥിക്കുന്നു’, ഉണ്ണി മുകുന്ദൻ കുറിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവർത്തകരോടും ബഹുമാനമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

Related Articles

Latest Articles