Sunday, May 19, 2024
spot_img

കായംകുളത്ത് ഗാനമേളയ്‌ക്കെത്തിയ ഗായകൻ കുഴഞ്ഞു വീണ് മരിച്ചു

കായംകുളം: ആലപ്പുഴ കായംകുളത്ത് ഗാനമേള പൂർത്തിയാക്കി വിശ്രമിക്കുകയായിരുന്ന ഗായകന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗാനമേള വേദികളിൽ പത്തനാട് കരിമ്പന്നൂര്‍ പള്ളിക്കെട്ട് രാജ എന്ന പേരിൽ അറിയപ്പെടുന്ന എം.കെ. രാജു (55)വാണ് മരിച്ചത്.

പത്തിയൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഗാനമേളയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. ഗാനമേളയ്ക്ക് ശേഷം സ്റ്റേജിനു വെളിയില്‍ കസേരയില്‍ ഇരിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കായംകുളത്തെ ആശുപത്രിയിലെത്തിൽ പ്രവേശിപ്പിക്കിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Latest Articles