Thursday, May 16, 2024
spot_img

ജീവനെടുക്കുന്നുവോ ബ്രഹ്മപുരം? കൊച്ചിയിൽ ശ്വാസകോശരോഗി മരിച്ചു; വിഷപ്പുക മൂലമെന്ന് ആരോപണം

കൊച്ചി : വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമാണ് രോഗി മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തു വന്നു. വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കു ശേഷമാണ് ലോറൻസിനു രോഗം മൂർച്ഛിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു. പുകയുടെ മണം ലോറൻസിൽ കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ഭാര്യ ലിസി പറഞ്ഞു.

ലോറന്‍സിന്‍റെ മരണം വിഷപ്പുക കാരണമാണെന്ന് കരുതുന്നതായി ഹൈബി ഈഡൻ എംപി പറഞ്ഞു. ഒരാഴ്ചയായി ശ്വാസതടസമുണ്ടായിരുന്ന ആളാണ് മരിച്ചത്. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles