Wednesday, May 15, 2024
spot_img

താങ്ക്യൂ കിവീസ് …
ശ്രീലങ്കയെ ന്യൂസീലൻഡ് തോൽപിച്ചതിൽ കോളടിച്ചത് ഇന്ത്യയ്ക്ക്!
ടീം ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലില്‍

അഹമ്മദാബാദ് : ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കവേ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യ. ന്യൂസീലൻഡ് – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രണ്ട് വിക്കറ്റിന് ന്യൂസിലാൻഡ് വിജയിച്ചതോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. 285 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റു വീശിയ കിവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ക്രൈസ്റ്റ് ചര്‍ച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ന്യൂസീലൻഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലങ്ക 355 റൺസ് നേടി. മറുപടിയിൽ ന്യൂസീലൻഡ് 373 റൺസെടുത്ത് ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 302 റൺസിനും പുറത്തായി. മറുപടി ബാറ്റിങ്ങിൽ സെഞ്ചറി നേടിയ കെയ്ൻ വില്യംസന്‍ കിവീസിനെ വിജയത്തിലും ഇന്ത്യയെ ഫൈനലിലും എത്തിച്ചു.

ജൂൺ ഏഴു മുതൽ 11 വരെ ലണ്ടനിലെ ഓവലിലാണ് ലോക ചാംപ്യൻഷിപ് പോരാട്ടം. ഓസ്ട്രേലിയയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ.

Related Articles

Latest Articles