Wednesday, May 15, 2024
spot_img

വിട്ടുമാറാത്ത നടുവേദന നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ടോ?പ്രതിവിധിയുണ്ട്,അറിയേണ്ടതെല്ലാം

ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രശ്‌നമാണ് നടുവേദന. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്. നേരത്തെ പ്രായമായവരിലായിരുന്നു നടുവേദന കാണപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് കൗമാരക്കാര്‍ മുതല്‍ നടുവേദനയുടെ പ്രശ്‌നമുളളതായി പരാതിപ്പെടാറുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും അസന്തുലിതമായ ഭക്ഷണക്രമവുമൊക്കെ ഇതിന് കാരണമായി കണക്കാക്കുന്നുണ്ട്.40 വയസ്സുള്ള സ്ത്രീകളില്‍ ആര്‍ത്തവവിരാമഘട്ടം ആരംഭിക്കുന്നതിന്റെ ഭാഗമായി ഈസ്ട്രജന്റെ അളവ് കുറവ് ഉണ്ടാകും. ഇത് അസ്ഥികളെ ബലഹീനമാക്കുകയും നടുവേദ്‌യ്ക്കും മറ്റും കാരണമാകുകയും ചെയ്യും. പ്രായമാകുന്നതിനനുസരിച്ച് സ്‌പോണ്ടിലൈറ്റിസ്, സ്‌പൈനല്‍ സ്റ്റെനോസിസ്, ഡീജനറേറ്റീവ് ഡിസ്‌ക് എന്നിവ കാരണവും നടുവേദനയുണ്ടാകാം.

നടുവേദന ഒഴിവാക്കാന്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ് വ്യായാമം. എയ്‌റോബിക്‌സ്, ഫ്‌ലെക്‌സിബിലിറ്റി വ്യായാമം, ബാലന്‍സിങ് വ്യായാമം തുടങ്ങി എല്ലാത്തരം വ്യായാമങ്ങളും നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഭേദമാക്കാനും നടുവേദന തടയാനും സഹായിക്കും.ആഴ്ചയില്‍ 3 മുതല്‍ 5 തവണയെങ്കിലും വ്യായാമം ചെയ്യുന്ന സ്ത്രീകളില്‍ നടുവേദനയ്ക്കുള്ള സാധ്യത വളരെ കുറവാണെന്ന് സമീപകാല ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ആരോഗ്യവിദഗ്ദരുടെ നിര്‍ദ്ദേശമനുസരിച്ച് ഡയറ്റും വ്യായാമങ്ങളും ചെയ്ത് ശരീര ഭാരവും നിയന്ത്രണത്തിലാക്കാവുന്നതാണ്

Related Articles

Latest Articles