Sunday, May 19, 2024
spot_img

ദേവസ്വം ബോർഡ് പ്രസഡൻ്റുമാരെ വിമർശിക്കുന്നത് മുഖ്യന് ഒരു ശീലമോ? പ്രയാർ ഗോപാല കൃഷ്ണന് പിന്നാലെ ഗുരുവായൂർ ദേവസ്വം ചെയർമാനും വേദിയിലിരുത്തി വിമർശനം

മുളങ്കുന്നത്തുകാവ് ∙ ഗുരുവായൂർ ക്ഷേത്രത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെക്കുറിച്ച് പ്രഭാതസദസ്സിൽ വിശദീകരിച്ച ദേവസ്വം ചെയർമാന് മുഖ്യമന്ത്രിയുടെ വിമർശനം. ദേവസ്വം ചെയർമാന് മന്ത്രിമാരെ എപ്പോൾ വേണമെങ്കിലും വിളിക്കാനും സംസാരിക്കാനും കഴിയുമല്ലോ. അദ്ദേഹം ഇവിടെ ഇതു പറയേണ്ട കാര്യമില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുമ്പ് തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനേയും മുഖ്യമന്ത്രി പൊതുവേദിയിലിരുത്തി ശകാരിച്ചിരുന്നു. സാധാരണ നിലയിൽ മന്ത്രിമാരെ സമീപിക്കാൻ ബുദ്ധിമുട്ടുള്ള ആളുകളുടെ ആവശ്യങ്ങൾ കേൾക്കാൻ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിൻ്റെ ക്ഷേമപദ്ധതികൾക്കു നന്ദി പറഞ്ഞ് സംസാരിച്ച വിദ്യാർത്ഥിനിയോട് ആവശ്യങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ പറയൂ എന്ന് ഇടയ്ക്കുകയറി പിണറായി നിർദേശം നൽകുകയും ചെയ്തു.

Related Articles

Latest Articles