Friday, May 17, 2024
spot_img

ഒരു മന്ത്രിക്ക് ഈ വർഗീയ വിഷം വമിപ്പിക്കൽ ചേർന്നതാണോ ? മരുമോനെ വലിച്ചുകീറി സന്ദീപ് വാചസ്പതി !

മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ പ്രവർത്തകരും മറ്റും പ്രതികരണവുമായി രംഗത്തെത്തുന്നത് നമ്മൾ ഇപ്പോൾ ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. എല്ലാവരും പ്രതികരിച്ച കൂട്ടത്തിൽ കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി കമ്മ്യുണിസ്റ്റുകാർ കരുതുന്ന പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. എന്നാൽ, ബലാത്സംഗം ഒരു രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കണമെന്ന് സവർക്കർ ഉപദേശിക്കുന്നുവെന്ന മട്ടിൽ, ഫേസ്ബുക്ക് പോസ്റ്റിട്ട മന്ത്രി മുഹമ്മദ് റിയാസിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ഒരു മന്ത്രിക്ക് ഈ വർഗീയ വിഷം വമിപ്പിക്കൽ ചേർന്നതാണോ എന്നും താങ്കളെ പോലെയുള്ള വർഗ്ഗീയ കോമരത്തെ ചുമക്കേണ്ടി വരുന്നത് മലയാളികളുടെ ഗതികേടാണെന്നും സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു.

വീരാസവർക്കാരുടെ Six Glorious Epochs of Indian History എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തിൽ, ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവർക്കർ ഉപദേശിക്കുന്നു എന്നാണ് മുഹമ്മദ് റിയാസിന്റെ കണ്ടു പിടുത്തം. എന്നാൽ, സീതാദേവിയെ വീണ്ടെടുക്കാൻ രാമസേന വരുന്നുണ്ടെന്ന് അറിഞ്ഞ രാവണന്റെ സുഹൃത്തുക്കൾ, രാവണന് നൽകിയ ഉപദേശവും അതിന് രാവണൻ നൽകുന്ന മറുപടിയുമാണ് വീര സവർക്കർ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉദ്ധരിച്ചിരിക്കുന്നത്. അതിനെ സവർക്കറുടെ അഭിപ്രായമായി വളച്ചൊടിക്കുന്ന താങ്കൾ മുസ്ലിം ആക്രമണകാരികൾ ജിഹാദിന്റെ ഭാഗമായി ആഗോള തലത്തിൽ സ്വീകരിക്കുന്ന, കാഫിർ സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്ന നയത്തെ തെളിവ് സഹിതം രേഖപ്പെടുത്തിയ സവർക്കറുടെ വാക്കുകൾ കാണാതെ പോയത് തികച്ചും നിഷ്കളങ്കമായി കാണാനാകില്ലെന്നാണ് സന്ദീപ് വാചസ്പതി പറയുന്നത്. നിയമ ബിരുദം നേടിയത് ആർഷോ മാതൃകയിൽ അല്ലെങ്കിൽ താങ്കൾക്ക് ഇംഗ്ലീഷ് മനസിലാകുമെന്നാണ് കരുതുന്നതെന്നും സന്ദീപ് വാചസ്പതി പരിഹസിക്കുന്നു.

അതേസമയം, ഇതിനെ ശുദ്ധ മലയാളത്തിൽ കുത്തിത്തിരുപ്പ്, മനസുകളിൽ വിഷം കുത്തിവെക്കൽ, കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുക എന്നൊക്കെ പറയും. ഇതിന് എന്താണ് പരിഹാരം എന്ന് താങ്കൾ തന്നെ ചിന്തിക്കുക. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളോടും മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കും എന്ന സത്യ വാചകം ചൊല്ലി, അധികാരമേറ്റ ഒരു മന്ത്രിക്ക് ഈ വർഗീയ വിഷം വമിപ്പിക്കൽ ചേർന്നതാണോ എന്ന് ആലോചിക്കണമെന്നും സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടുന്നു. എന്തായാലും താങ്കളെ പോലെയുള്ള ഒരു വർഗ്ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് ഞാനടക്കമുള്ള മലയാളികളുടെ ഗതികേട് തന്നെയാണെന്നും സന്ദീപ് വാചസ്പതി പറയുന്നു.

Related Articles

Latest Articles