Saturday, January 3, 2026

ഉണ്ണിമുകുന്ദനെ കരിവാരിത്തേക്കുന്നത് വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയോ ? നടൻ ബാല ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങളെന്ന് നിർമ്മാതാക്കൾ; ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ വിജയത്തിൽ ബാലക്ക് അസൂയ?

തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിച്ചതിന്റെ പ്രതിഫലം തരാതെ പറ്റിച്ചെന്ന നടൻ ബാലയുടെ ആരോപണം വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ശ്രമമെന്ന് നിർമ്മാതാക്കൾ.ഉണ്ണി മുകുന്ദൻ മലയാളത്തിൽ വളർന്നു വരുന്ന നടനും നിർമ്മാതാവുമാണ് .മേപ്പടിയാൻ എന്ന അദ്ദേഹം നിർമ്മിച്ച സിനിമ വലിയ രീതിയിലുള്ള പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനുശേഷം നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത ഷെഫീക്കിന്റെ സന്തോഷം, നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ഈ സിനിമയിൽ അഭിനയിച്ച ബാല പ്രതിഫലം തരാതെ നിർമ്മാതാവുകൂടിയായ ഉണ്ണിമുകുന്ദൻ തന്നെ പറ്റിച്ചു എന്ന ആരോപണമുന്നയിച്ചത്.ഇതിന്റെ സത്യാവസ്ഥ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്തിലൂടെ അറിയാം.

‘ഉണ്ണി മുകുന്ദന്റെ താല്പര്യ പ്രകാരമാണ് ബാല ഈ ചിത്രത്തിൽ ഭാഗമാകുന്നത്. മേപ്പടിയാൻ എന്ന സിനിമയുടെ വിജയാഘോഷത്തിൽ വച്ചാണ് ബാലയെ കാണുന്നത് . സിനിമയുടെ കാര്യങ്ങൾ ചർച്ച ചെയ്തശേഷം പ്രതിഫലം സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ ഹോട്ടലിൽ എത്തിയപ്പോൾ ഉണ്ണി മുകുന്ദൻ തൻ്റെ സഹോദരനാണെന്നും ഉണ്ണി നിർമിക്കുന്ന ചിത്രത്തിൽ പ്രതിഫലം ഇല്ലാതെ അഭിനയിക്കാൻ താൻ ഒരുക്കമാണെന്നുമാണ് ബാല പറഞ്ഞത് .തുടർന്ന് 25 ദിവസത്തോളം സിനിമാ ചിത്രീകരണം നടക്കുകയും ബാല 20 ദിവസം സിനിമയിൽ അഭിനയിക്കുകയും ചെയ്തു. തുടർന്ന് സിനിമയിൽ ഡബ്ബ് ചെയ്യാൻ എത്തിയപ്പോഴും പ്രതിഫലം ആവശ്യപ്പെടാൻ പറഞ്ഞെങ്കിലും പഴയ പല്ലവി ആവർത്തിക്കുകയാണ് ബാല ചെയ്തത് .എന്റെ ഒരു സിനിമയിൽ ഉണ്ണിമുകുന്ദൻ കാശ് വാങ്ങാതെയാണ് അഭിനയിച്ചതെന്നും അതിനാൽ ഉണ്ണിയുടെ സിനിമയിൽ അഭിനയിച്ചതിന് താൻ പ്രതിഫലം വാങ്ങില്ലെന്നുമാണ് ബാല അന്ന് പറഞ്ഞത്. ഒരു പ്രതിഫലം ബാല ആവശ്യപ്പെട്ടില്ലെങ്കിലും ഡബ്ബിങ് പൂർത്തിയായ ശേഷം നിർമ്മാണകമ്പനി എന്ന നിലയിൽ ബാലയുടെ അക്കൗണ്ടിൽ 2 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.സിനിമയുടെ റിലീസ് സമയത്ത് വളരെ സന്തോഷവാനായാണ് ബാല എത്തിയത് .കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അദ്ദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ടെക്‌നീഷ്യന്മാർക്ക് പണം നൽകിയില്ല എന്ന് അദ്ദേഹം പറയുന്നത് തെറ്റാണ് .അവർക്ക് പ്രതിഫലം നൽകിയത് ബാങ്ക് രേഖകൾ പരിശോധിച്ചാൽ തന്നെ മനസിലാകും.സിനിമയുടെ കാമറ കൈകാര്യം ചെയ്ത എൽദോ ഐസക്കിന് പ്രതിഫലം നൽകിയില്ല എന്ന് ബാല ആരോപിച്ചിരുന്നു.35 ദിവസത്തെ വർക്കിനായി 8 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ കരാറിൽ പറഞ്ഞിരിക്കുന്നത്.എന്നാൽ 25 ദിവസം കൊണ്ട് ഷൂട്ടിംഗ് തീരുകയും തുടർന്ന് അദ്ദേഹത്തിന്റെ കൂടെ സമ്മത പ്രകാരം 7 ലക്ഷം രൂപ പ്രതിഫലം നൽകുകയും ചെയ്തു.
പെട്ടെന്നുള്ള ബാലയുടെ ആരോപണങ്ങൾ എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.സോഷ്യൽ മീഡിയയിലൂടെ നെഗറ്റിവ് പബ്ലിസിറ്റി ആഗ്രഹിക്കുന്ന ബാലയുടെ അത്തരമൊരു നീക്കമാകാം ഇത് .അതുമല്ലെങ്കിൽ സിനിമയുടെ വിജയത്തിൽ ബാലയ്ക്ക് അസൂയയാകാം’

ഉണ്ണി മുകുന്ദൻ ഈ സിനിമയിലെ ഒരു അഭിനേതാവ് മാത്രമാണ്.ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന സ്വകാര്യ കമ്പനിയാണ്.അതുകൊണ്ടു തന്നെ പ്രതിഫലവുമായി ബന്ധപ്പെട്ട് ഉണ്ണിമുകുന്ദനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ ബാലയ്ക്കാവില്ല എന്നത് ഒരു വസ്തുതയാണ്. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് പ്രതിഫലവുമായി ബന്ധപ്പെട്ട രേഖകളിൽ ഒപ്പു വയ്ക്കുക സർവ സാധാരണമാണ്. എന്നാൽ ഇത്തരത്തിലുള്ള ഒരു രേഖയും കാണിക്കാൻ ബാല തയ്യാറായിട്ടില്ല.ബാലയുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഇതിലൂടെ തന്നെ വ്യക്തമാണ്.സിനിമയുടെ പ്രവർത്തകർ പറയുന്നതുപോലെ സോഷ്യൽ മീഡിയയിലൂടെ നെഗറ്റിവ് പബ്ലിസിറ്റി ആഗ്രഹിക്കുന്ന ബാലയുടെ അത്തരമൊരു നീക്കമാകാം ഇത് .അതുമല്ലെങ്കിൽ സിനിമയുടെ വിജയത്തിൽ ബാലയ്ക്ക് അസൂയയാകാം

Related Articles

Latest Articles