Wednesday, May 15, 2024
spot_img

ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമം; മലയാളിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ചെന്നൈ: ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച മലയാളിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ദക്ഷിണേന്ത്യയിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഐഎസ് യൂണിറ്റ് രൂപീകരിക്കാൻ ശ്രമിച്ച, ചെന്നൈ പൂനമല്ലിയിലെ എൻഐഎ കോടതിയിലാണു തിരുവനന്തപുരം പാറശാല പുന്നക്കാട്ടുവില്ലയിൽ സയ്യിദ് അലി (31)ക്കെതിരെയാണ് കുറ്റപത്രം നൽകിയത്. സംഘാംഗങ്ങൾക്കിടയിൽ അലിയെന്നും അബൂബക്കറെന്നും ശാസ്ത്രജ്ഞനെമാണ് അലി അറിയപ്പെടുന്നത്. നേരത്തേ, 12 പേർക്ക് ഇതേ കേസിൽ കുറ്റപത്രം നൽകിയിരുന്നു.

അലിയ്ക്കെതിരെ നിരവധി കുറ്റങ്ങളാണ് ഉളളത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കൽ, ഐഎസ്സിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ, ഉൾക്കാടുകളിൽ താമസിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കൽ, രാജ്യത്തിനു പുറത്തുള്ള ഐഎസ് നേതാക്കളുമായി നിരോധിത ഡാർക്ക് വെബ് വഴി ആശയവിനിമയം നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സമാന ചിന്താഗതിക്കാരെ കണ്ടെത്തുന്നതിനായി കേസിലെ കൂട്ടുപ്രതികളായ തമിഴ്നാട് സ്വദേശികളായ ലിഖായത്ത് അലി, ഖാജ ഹുസൈൻ എന്നിവരുമായി ചേർന്ന് ചെന്നൈയിലും മറ്റു സ്ഥലങ്ങളിലും ഇയാളുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേർന്നിരുന്നു. അതിലും ഇയാൾക്ക് മുഖ്യ പങ്കുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. 2019 ഡിസംബറിൽ ചെന്നൈ പോലീസിന്റെ ക്യൂബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് തീവ്രവാദബന്ധം കണ്ടെത്തിയതിനെത്തുടർന്ന് എന്നെ ഏറ്റെടുക്കുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles