Monday, April 29, 2024
spot_img

ദക്ഷിണ കൊറിയയിൽ കൊവിഷീൽഡ് സ്വീകരിച്ച ഇന്ത്യക്കാർക്ക് ക്വാറന്‍റൈൻ വേണ്ട; ഉത്തരവിട്ട് സർക്കാർ

ദില്ലി: ജൂലായ് ഒന്ന് മുതൽ കൊവീഷീൽഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച ഇന്ത്യക്കാർക്ക് ദക്ഷിണ കൊറിയയിൽ ക്വാറന്‍റൈൻ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ. രണ്ടാഴ്‌ചത്തെ നിർബന്ധിത ക്വാറന്‍റൈനാണ് ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയത്. അതേസമയം, കൊവാക്‌സിൻ സ്വീകരിച്ചവർക്കുള്ള രണ്ടാഴ്‌ചത്തെ ക്വാറന്‍റൈൻ തുടർന്നേക്കും എന്നും റിപ്പോർട്ടുണ്ട്.

കൊവാക്‌സിൻ സ്വീകരിച്ച പൊതുജനങ്ങൾക്ക് മാത്രമായിരിക്കും ഇത്തരത്തിൽ ക്വാറന്‍റൈൻ നിയന്ത്രണം ബാധകമെന്ന് ദക്ഷിണ കൊറിയയുടെ ഇന്ത്യൻ അംബാസഡർ ഷിൻ ബോങ്-കിൽ പറഞ്ഞു. രാഷ്‌ട്രതലവൻമാർക്കും ഉന്നതർക്കും ക്വാറന്‍റൈൻ മാർഗനിർദേശം ബാധകമായിരിക്കില്ല ന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ അയൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ ഡോസുകൾ നൽകിയതിനെയും അദ്ദേഹം പ്രശംസിച്ചു. ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ് മുതലായ അയൽ രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ വാക്‌സിൻ ഡോസുകൾ ഏറെ ഉപകാരപ്പെട്ടിട്ടുണ്ടെന്നും ഷിൻ ബോങ്-കിൽ കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles