Monday, October 26, 2026

ബംഗ്ലാദേശിൽ ഇസ്ലാമിക മതഭ്രാന്ത് തുടരുന്നു; രണ്ട് ക്ഷേത്രങ്ങളും ഇസ്‌കൊൺ ആശ്രമവും നശിപ്പിച്ചു

ധാക്ക: ബംഗ്ലാദേശിൽ ഹൈന്ദവ ആരാധനാലയങ്ങൾക്കുനേരെ വീണ്ടും ഇസ്ലാമിക ഭീകരരുടെ ആക്രമണം. ധാക്കയിലെ ഇസ്കോൺ ക്ഷേത്രവും കേന്ദ്രവും തീവച്ച് നശിപ്പിച്ചു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ തുടർക്കഥയാവുകയാണെന്നും മറ്റൊരു ഇസ്കോൺ കേന്ദ്രവും ക്ഷേത്രവും കൂടി തീവച്ച് തകർത്തതായും കൊൽക്കത്തയിലെ ഇസ്‌കോൺ വൈസ് പ്രസിഡന്റും വക്താവുമായ രാധാറാം ദാസ് എക്സിൽ പ്രതികരിച്ചു.

‘ധാക്കയിലെ ഇസ്‌കോൺ നാംഹട്ട കേന്ദ്രവും അവിടെയുണ്ടായിരുന്ന ക്ഷേത്രവുമാണ് ആക്രമികൾ നശിപ്പിച്ചത്. ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രം, ശ്രീ ശ്രീ മഹാഭാ​ഗ്യ ലക്ഷ്മി നാരായണ ക്ഷേത്രം എന്നിവയാണ് തക‌ർന്നത്. ഇരുക്ഷേത്രങ്ങളും നാംഹട്ട കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്നതായിരുന്നു. ധാക്ക ജില്ലയിൽ തുരാ​ഗ് പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ധൂർ ​​ഗ്രാമത്തിലാണ് ക്ഷേത്രങ്ങൾ സ്ഥിതി ചെയ്തിരുന്നത്.

ക്ഷേത്രത്തിന്റെ പിൻഭാഗത്തുളള ടിൻ മേൽക്കൂര ഉയർത്തി പെട്രോളോ ഒക്ടേയ്നോ ഉപയോഗിച്ചോ ആണ് തീവച്ചത്. ക്ഷേത്രങ്ങൾക്കുനേരെ ആക്രമണങ്ങൾ തുടരുകയാണെന്നും ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസും ഭരണകൂടവും പരാതികൾ പരിഹരിക്കാൻ വേണ്ടരീതിയിൽ നടപടികൾ സ്വീകരിക്കുന്നില്ല. ബംഗ്ലാദേശിലെ ഹിന്ദുക്കൾ ആശങ്കയിലാണ്. സന്യാസിമാരോട് തിലകം ധരിക്കരുതെന്നും വിശ്വാസങ്ങൾ പിന്തുടരരുതെന്നും പറയുന്നു. ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അറസ്​റ്റിലായ ഹിന്ദു സമുദായ നേതാവ് ചിൻമോയ് കൃഷ്ണ ദാസിന്റെ സുരക്ഷയിലും ആശങ്കയുണ്ട്’ എന്ന് അദ്ദേഹം പ്രതികരിച്ചു.

Related Articles

Latest Articles