Thursday, January 8, 2026

മോദിയുടെ ക്ഷണം സ്വീകരിച്ചു; നഫ്താലി ബെന്നറ്റ് ഇന്ത്യയിൽ സന്ദർശനം നടത്തും

ദില്ലി: അടുത്ത വർഷം ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യയിൽ സന്ദർശനം നടത്തും എന്ന് റിപ്പോർട്ട്. മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂളിൽ സന്ദർശനം ഇല്ലായിരുന്നതിനാൽ ഇപ്പോഴും തീയതിയുടെ കാര്യത്തിൽ വ്യക്തതയില്ല. ഇരു രാജ്യങ്ങളും നേതാക്കൻമാർക്ക് അനുയോജ്യമായ തീയതി കുറിക്കുമെന്നും, കൂടിക്കാഴ്ച മിക്കവാറും അടുത്ത വർഷം മദ്ധ്യത്തോടെയാവുമെന്നും അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം അടുത്ത വർഷം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 30ാം വാർഷികമാണെന്ന പ്രത്യേകത കൂടിയുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മോദി കാലാവസ്ഥ ഉച്ചകോടിയ്ക്കിടെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇസ്രായേലും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചതില്‍ നെഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ചിരുന്നു.

Related Articles

Latest Articles