Monday, May 6, 2024
spot_img

കുരുക്ക് മുറുകുന്നു: ശബരിമലയിലെ ഹലാല്‍ ശര്‍ക്കര; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ (Sabarimala) ഹലാല്‍ ശര്‍ക്കര ഉപയോഗത്തില്‍ ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ.ജെ.ആർ കുമാറിന്റെ ഹർജിയാണ് ഹൈക്കോടതിയുടെ ഇടപെടൽ. മറ്റ് മതസ്ഥരുടെ മുദ്ര വച്ച ആഹാര സാധനം ശബരിമലയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് ഹർജിയിൽ പറയുന്നു.

ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പ്രസാദ നിർമ്മാണത്തിന് ഉപയോഗിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങള്‍ ശബരിമലയില്‍ ഉപയോഗിയ്ക്കാന്‍ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോര്‍ഡ് ലംഘിച്ചിരിക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കയറ്റുതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാല്‍ മുദ്രപതിച്ച ശര്‍ക്കര കുറഞ്ഞ വിലയ്ക്ക് ബോര്‍ഡിന് ലഭിച്ചത്. അതേസമയം ഴിഞ്ഞ വർഷം ഉപയോഗിക്കാതെ ബാക്കി വന്ന ഹലാൽ മുദ്ര പതിപ്പിച്ച പഴകിയ ശർക്കര ദേവസ്വം ബോർഡ് ലേലത്തിലൂടെ മറിച്ച് വിറ്റതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles