Sunday, April 28, 2024
spot_img

ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ സൈനിക ഉദ്യോഗസ്ഥയെ രക്ഷപ്പെടുത്തി ഇസ്രയേൽ ! സൈനികയെ രക്ഷിച്ചത് വ്യോമ – കര സേനകളുടെ സംയുക്ത ദൗത്യത്തിലൂടെ

ഇസ്രയേല്‍: അതിർത്തി തകർത്ത് കടന്നു കയറിയ ഹമാസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രയേലി സൈനികയെ രക്ഷാദൗത്യത്തിലൂടെ രക്ഷിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്). അറിയിച്ചു. ഒറി മെഗിഡിഷി എന്ന സൈനികയെയാണ് വ്യോമ – കര സേനകളുടെ സംയുക്ത ദൗത്യത്തിലൂടെയാണ് രക്ഷപ്പെടുത്തിയത്. ഒക്ടോബര്‍ ഏഴിലെ അക്രമണത്തിനുശേഷം ബന്ദികളെ മോചിപ്പിക്കുന്നതിന് ഇസ്രയേല്‍ നടത്തിയ വിജയകരമായ ആദ്യ രക്ഷാദൗത്യമാണിത്.

ഒറി മെഗിഡിഷിനെ ‘വെറുതെവിട്ടു’ എന്നായിരുന്നു ആദ്യം ഐഡിഎഫ് അറിയിച്ചിരുന്നതെങ്കിലും ഹീബ്രു ഭാഷയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തപ്പോൾ ഉണ്ടായ സാങ്കേതിക പിഴവാണ് ഇതെന്ന് ഇസ്രയേല്‍ സൈനിക വക്താവ് വിശദീകരിച്ചു.

‘ഐഡിഎഫും ഇസ്രയേല്‍ സുരക്ഷാ ഏജന്‍സിയും സംയുക്തമായി നടത്തിയ ദൗത്യത്തിലൂടെയാണ് ഹമാസ് തടവിലാക്കിയ 200 പേരില്‍ ഒരാളായ മെഗിഡിഷിനെ രക്ഷപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ശാരീരികമായും മാനസികമായും മെഗിഡിഷ് സുഖമായിരിക്കുന്നുവെന്നും ഉദ്യോഗസ്ഥരുമായി പങ്കുവെച്ച അവരുടെ അനുഭവങ്ങള്‍ ഭാവിയില്‍ ഉപയോഗപ്പെടുത്തുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് പറഞ്ഞു.

Related Articles

Latest Articles