Sunday, April 28, 2024
spot_img

ഹിരോഷിമയിൽ പ്രയോഗിച്ചതിനേക്കാൾ 24 മടങ്ങ് വലുത്! നാഗസാക്കിയിൽ വർഷിച്ചതിനേക്കാൾ 14 മടങ്ങ് വലുത് ! പുതിയ ആണവായുധം വികസിപ്പിക്കുന്നതായി അമേരിക്കൻ പ്രതിരോധ വകുപ്പ് ; ആയുധം വഹിക്കാൻ പ്രത്യേക വിമാനങ്ങളും നിർമ്മിക്കും

വാഷിംഗ്ടൺ: റഷ്യയെയും ചൈനയെയും ആശങ്കയിലാക്കിക്കൊണ്ട് വൻ ആണവായുധം വികസിപ്പിക്കുന്നതായി അമേരിക്ക സ്ഥിരീകരിച്ചു. ബി 61 ന്യൂക്ലിയർ ഗ്രാവിറ്റി ബോംബിന്റെ പുതിയ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കയുടെ പ്രതിരോധ വകുപ്പ് തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 1980 കളിൽ വികസിപ്പിച്ച ബി 61-7 പതിപ്പിന് സമാനമായ സവിശേഷതകളാണ് ബി 61-13നും ഉള്ളത്. 360 കിലോ ടണ്ണാണ് പരാമാവധി ഭാരം. ഹിരോഷിമയിൽ പ്രയോഗിച്ച “ലിറ്റിൽ ബോയ് ” യുറേനിയം ബോംബിനെക്കാൾ 24 മടങ്ങ് വലുതും നാഗസാക്കിയിൽ വർഷിച്ച ഫാറ്റ്മാൻ അഥവാ മാർക്ക് 3 ബോംബിനേക്കാൾ 14 മടങ്ങ് വലുതുമാണിത്. ഇതിന് മുമ്പ് നിർമ്മിച്ച ബി 61-12ന്റെ ആധുനിക സുരക്ഷ, കൃത്യത എന്നീ സവിശേഷതകളും പുതിയ ബോംബിൽ സമന്വയിപ്പിക്കുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. 1980കളിലെയും 1990കളിലെയും ബി 61-7 പതിപ്പുകളിലെ അതേ പോർമുനകൾ തന്നെയാകും പുതിയ ബോംബിലും ഉൾപ്പെടുത്തുക. പുതിയ ആണാവയുധം വഹിക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള വിമാനം തയ്യാറാക്കുമെന്നും പെന്റഗൺ അറിയിച്ചു.

പുതിയ ആണവായുധം നിർമ്മിക്കുന്നതിനോട് മുൻ പ്രസിഡന്റായ ബരാക് ഒബാമയ്ക്ക് എതിർപ്പുണ്ടായിരുന്നുവെങ്കിലും ഒബാമയുടെ പിൻഗാമിയായി അധികാരത്തിലേറിയ ഡൊണാൾഡ് ട്രംപ് ആ തീരുമാനം മാറ്റി.നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പുതിയ ആണവായുധം നിർമ്മിക്കാനുള്ള തീരുമാനം ഉപേക്ഷിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും റിപ്പബ്ലിക്കൻ ലോ മേക്കേഴ്സിൽ നിന്ന് എതിർപ്പ് നേരിടുകയും ചില യുഎസ് സെനറ്റർമാർ പുതിയ ബോംബ് നിർമ്മിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തതോടെ തീരുമാനത്തിൽ നിന്ന് പിന്തിരിയേണ്ടി വന്നു.

Related Articles

Latest Articles