Tuesday, May 14, 2024
spot_img

സിറിയയില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം; റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയെന്ന് ഇസ്രായേല്‍; നുഴഞ്ഞുകയറാൻ ശ്രമിച്ച 10 ഹമാസ് ഭീകരവാദികളെ വധിച്ചെന്ന് സൈന്യം

ടെല്‍ അവീവ്: സിറിയയില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണം. സിറിയയിൽ നിന്ന് റോക്കറ്റ് ആക്രമണം ഉണ്ടായതിനുള്ള തിരിച്ചടിയാണെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണം. കടൽ വഴിയുള്ള ഹമാസ് ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്തുവെന്നും ഇസ്രായേൽ അറിയിച്ചു. നുഴഞ്ഞുകയറാൻ ശ്രമിച്ച 10 പേരെ വധിച്ചു.

അതേസമയം, ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ ഗാസയില്‍ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേൽ നിലപാട്.
ഹമാസിന്‍റെ പക്കൽ അഞ്ച് ലക്ഷം ലിറ്റർ ഇന്ധനം കരുതലായി ഉണ്ടെന്ന് ഇസ്രയേൽ സൈന്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവർത്തനം നിലച്ചാൽ ഇൻകുബേറ്ററിൽ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉൾപ്പെടെ നിരവധി പേരുടെ ജീവൻ അപകടത്തിലാകുമെന്ന് യുഎൻ ദുരിതാശ്വാസ ഏജൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവർത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രി പറഞ്ഞു. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 6000 കടന്നു.

Related Articles

Latest Articles