Sunday, May 19, 2024
spot_img

‘ഗാസയിലെ സിവിലിയൻ മരണങ്ങൾ കുറയ്ക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾ വിജയിച്ചില്ല’; ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ ഹമാസുമായി പോരാടുന്ന സിവിലിയന്മാരെ അപകടത്തിൽ നിന്ന് കരകയറ്റാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾ വിജയിച്ചില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനങ്ങളോട് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലഘുലേഖകൾ ഉൾപ്പെടെ വിതരണം ചെയ്തിരുന്നു. എന്നിട്ടും ആളപായങ്ങള്‍ കുറക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ വിജയിച്ചില്ലെന്ന് നെതന്യാഹു പറഞ്ഞു. ഗാസയില്‍ ഹമാസിനോടുള്ള പ്രതികാരമായി ആയിരക്കണക്കിന് പലസ്‌തീനികളെ കൊന്നൊടുക്കിയതിനെ കുറിച്ചുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ സിവിലയന്‍ മരണവും ഒരു ദുരന്തമാണ്. സിവിലിയന്മാര്‍ക്ക് ആഘാതമേല്‍ക്കാതിരിക്കാന്‍ തങ്ങള്‍ പരമാവധി ചെയ്തിരുന്നുവെന്നും എന്നാല്‍ ഹമാസ് തടസ്സം നില്‍ക്കുകയായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. സ്ഥലം വിടാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചും ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്തും ആവശ്യപ്പെട്ടിരുന്നു. ധാരാളം പേര്‍ പലായനം ചെയ്യുകയുമുണ്ടായി. എന്നാല്‍ ആളപായം കുറക്കാന്‍ സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles