Wednesday, December 31, 2025

ഐസിഎസ്ഇ പത്ത്, പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു

ദില്ലി : ഐസിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. https://cisceresults.trafficmanager.net/ എന്ന വെബ്‌സൈറ്റിലൂടെ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പരീക്ഷാ ഫലം പരിശോധിക്കാം . കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്.

ഫെബ്രുവരി 27 മുതല്‍ 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. പ്ലസ് ടു പരീക്ഷ ഫെബ്രുവരി 13 മുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു നടന്നത്. 2.5 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പത്ത്, പ്ലസ് ടു പരീക്ഷയെഴുതിയത്.

Related Articles

Latest Articles