Saturday, May 4, 2024
spot_img

പുതിയ നിയമം;ഡൽഹി ജമാ മസ്ജിദിൽ പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതിന് നിരോധനം,കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതിനും നിരോധനം

ദില്ലി :ജമാ മസ്ജിദിന്റെ പരിസരത്ത് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതു നിരോധിക്കാൻ തീരുമാനം. മസ്ജിദിന്റെ കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതും നിരോധനം ഏർപ്പെടുത്തീട്ടുണ്ട്.ആളുകൾക്ക് പ്രാർഥനയ്ക്ക് വരുന്നതിനു സ്വാഗതമാണെന്നും എന്നാൽ പെൺകുട്ടികൾ ഒറ്റയ്ക്കു വന്ന് അവരുടെ ആൺസുഹൃത്തുക്കൾക്കായി കാത്തിരിക്കുകയാണ്. ഇതല്ല ഈ സ്ഥലംകൊണ്ട് അർഥമാക്കുന്നതെന്നും അതുകൊണ്ടാണ് നിയന്ത്രണമേർപ്പെടുത്തിയത് എന്നും ഇമാം സയ്യിദ് അഹമ്മദ് ബുഖാരി പറഞ്ഞു.

തീരുമാനത്തെ ഡൽഹി വനിതാ കമ്മിഷൻ (ഡിസിഡബ്ല്യു) ചെയർപഴ്സൻ സ്വാതി മലിവാള്‍ അപലപിച്ചു. ‘‘ജമാ മസ്ജിദിനുള്ളിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കാനുള്ള തീരുമാനം തെറ്റാണ്. മസ്ജിദിലെ ഇമാമിന് നോട്ടിസ് അയയ്ക്കും. സ്ത്രീകളുടെ പ്രവേശനം നിരോധിക്കാൻ ആർക്കും അവകാശമില്ലെന്ന് അവർ ട്വീറ്റ് ചെയ്തു

Related Articles

Latest Articles