Monday, April 29, 2024
spot_img

ഒറ്റദിവസം കൊണ്ട് എല്ലാ ക്ലാസുകളും മിക്‌സഡാക്കാന്‍ സാധിക്കില്ല;ബാലാവകാശ കമ്മീഷന്റെ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാട്;വിദ്യാഭ്യസമന്ത്രി വി.ശിവന്‍കുട്ടി

ഒറ്റദിവസം കൊണ്ട് എല്ലാ ക്ലാസുകളും മിക്‌സഡാക്കാന്‍ സാധിക്കില്ലെന്ന് വിദ്യാഭ്യസമന്ത്രി വി.
ശിവന്‍കുട്ടി. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കേരളത്തിലെ ഗേള്‍സ്, ബോയ്‌സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാലാവകാശ കമ്മീഷന്റെ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിന് അനുകൂല നിലപാട് ആണെന്നും അദ്ദേഹം അറിയിച്ചു.

ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഉത്തരവ് ഒന്നുമല്ലല്ലോ എന്നും മന്ത്രി ചോദിച്ചു. അടുത്ത വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകലും മിക്‌സഡാക്കുന്നതിലെ പ്രായോഗികതയെ കുറിച്ച്‌ വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സമൂഹത്തിലുയരുന്ന വ്യത്യസ്ത അഭിപ്രായം കൂടി കണക്കിലെടുത്തേ ഇതില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും തനിക്ക് ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

18 സ്‌കൂളുകള്‍ക്കാണ് മിക്‌സഡാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. എല്ലാ സ്‌കൂളുകളും ഒറ്റ ദിവസം കൊണ്ട് മിക്‌സഡാക്കാന്‍ സാധിക്കില്ല. അതിന് ചില നടപടിക്രമങ്ങളുണ്ട്. അവിടുത്തെ പിടിഎയുടെ അനുവാദം വേണം, സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തീരുമാനം, വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കില്‍ അവകൂടി പരിഗണിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles