Friday, March 29, 2024
spot_img

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ;കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. പ്രായപൂര്‍ത്തിയാകാത്തവരുടെ ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെക്കുന്നവര്‍ക്കും, ഓണ്‍ലൈനിലൂടെയും മറ്റും ശേഖരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കനത്ത ശിക്ഷാ നടപടികള്‍ കൈക്കൊള്ളും. നിയമലംഘകര്‍ക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്തവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അശ്ലീലദൃശ്യങ്ങള്‍, സാമൂഹിക സദാചാര ബോധങ്ങള്‍ക്കെതിരെ നില്‍ക്കുന്ന ദൃശങ്ങള്‍, വീഡിയോ, സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുക, പ്രസിദ്ധീകരിക്കുക, പ്രചരിപ്പിക്കുക, പ്രദര്‍ശിപ്പിക്കുക, കൈവശം സൂക്ഷിക്കുക തുടങ്ങിയവയെല്ലാം നിയമവിരുദ്ധമാണ്.

ഇവര്‍ക്ക് ചുരുങ്ങിയത് ആറ് മാസം വരെ തടവും പരമാവധി ഒരു ദശലക്ഷം ദിര്‍ഹം പിഴയും ശിക്ഷയായി ലഭിക്കും. രാജ്യത്ത് ഡിജിറ്റല്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 1, 36 എന്നിവ പ്രകാരമാണ് ശിക്ഷ.

Related Articles

Latest Articles