Saturday, May 4, 2024
spot_img

അത് ചൈനയുടെ ചാര പക്ഷിയല്ല ! വഴിതെറ്റിയെത്തിയ റേസിംഗ് പക്ഷി ! ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തിൽ പിടികൂടിയ പ്രാവിനെ മുംബൈ പോലീസ് വിട്ടയച്ചു

ചാരവൃത്തി നടത്തുന്നുവെന്ന സംശയത്തിൽ പിടികൂടിയ പ്രാവിനെ വിട്ടയച്ചു. പിടികൂടിയത് ചൈനീസ് പ്രാവല്ലെന്നും വഴിതെറ്റിപ്പോയ തായ്‌വാനീസ് റേസിംഗ് പക്ഷിയാണെന്നും കണ്ടെത്തിയതോടെയാണ് ഈ പ്രാവിനെ വിട്ടയച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ മുംബൈയിലെ തുറമുഖത്തിന് സമീപം പോലീസാണ് കാലിൽ ലോഹ വളയങ്ങൾ കെട്ടി, ചിറകിൻ്റെ മറുവശത്ത് ചൈനീസ് എഴുത്ത് പോലെ തോന്നിക്കുന്ന തകിട് ബന്ധിപ്പിച്ച പ്രാവിനെ കണ്ടെത്തിയത്. 2015-ലും 2020-ലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

വിശദമായ അന്വേഷണത്തിൽ തായ്‌വാൻ തീരത്ത് നിന്ന് റേസിംഗ് മത്സരത്തിൽ നിന്ന് വഴിതെറ്റി തെറ്റിപ്പോയ റേസിംഗ് പക്ഷിയായിരിക്കാമിതെന്നും ആഴക്കടലിൽ നിന്ന് തീരത്തേക്ക് വന്ന മത്സ്യ ബന്ധന ബോട്ടുകളിൽ ഏതിലെങ്കിലും വഴി തുറമുഖത്ത് എത്തിയതാകാമെന്നും കണ്ടെത്തി

തായ്‌വാനീസ് റേസിംഗ് പീജിയൻ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ നൈസ് പീജിയണിൻ്റെ തലവൻ യാങ് സുങ്-ടെ ഒരു റേസിംഗ് പ്രാവിന് ഒരു ദിവസം 1,000 കിലോമീറ്റർ വരെ പറക്കാൻ കഴിയാമെന്നും ചില റേസിംഗ് പ്രാവുകൾ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ടെന്നും പ്രതികരിച്ചു.

Related Articles

Latest Articles