Saturday, January 10, 2026

ലഹരി മയത്തിൽ തലസ്ഥാന നഗരി;കടത്തുകാരിൽ സ്ത്രീകളും

തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ നിരന്തരമായി ലഹരിക്കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.ലഹരി കടത്തുന്നതിൽ മുന്നിൽ സ്ത്രീകളും. ഏഴ് മാസത്തിനിടെ 7540 കേസുകളാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തതിട്ടുള്ളത്

അതിമാരകമായ മയക്കുമരുന്നുകളുടെ കടത്തും ക്രമാതീതമായി വർദ്ധിച്ച്‌ വരികയാണ്. സ്ത്രീകളെ മുൻ നിർത്തിയാണ് ഇവിടെ റാക്കറ്റുകൾ പ്രവർത്തിക്കുന്നത്. 443 ലിറ്റർചാരായവും 3165-ലിറ്റർ വിദേശമദ്യവും 124-ലഹരിഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. കേസുകളിൽപ്പെട്ട 84-വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.
വിവിധ കേസുകളിൽനിന്നു പിഴയായി 12,72400 രൂപയും ഈടാക്കിക്കഴിഞ്ഞു. സ്‌കൂളിലും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി പോലീസ് വ്യക്തമാക്കി. തലസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും കനത്ത ജാഗ്രത വേണമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles