Saturday, May 4, 2024
spot_img

മതഭീകര സംഘടനയ്ക്ക് പിന്തുണയുമായി കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും ;പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ ഉദ്ഘാടകരായി ഇടതു-വലതുപക്ഷ പ്രതിനിധികൾ ; ഇരുമുന്നണികളും മത്സരിച്ച് പോപ്പുലർ ഫ്രണ്ടിനെ വളർത്തുന്നു എന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിന്റെ വാഴൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ തയ്യാറായി സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജും കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് .അഷ്‌റഫ് വെള്ളേഴത്തും . ഇടത്-വലതുപക്ഷ മുന്നണികൾ മത്സരിച്ച് പോപ്പുലർഫ്രണ്ടിനെ വളർത്തുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ രൂക്ഷ വിമർശനം . ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

സമ്മേളനത്തിന്റെ പ്രചരണാർത്ഥം ബ്രോഷറുകൾ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി കെ. സുരേന്ദ്രൻ രംഗത്ത് വന്നിട്ടുള്ളത്.

നിയമസഭാ ചീഫ് വിപ്പ് ജയരാജിനു പിന്നാലെ കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡണ്ടും പി. എഫ്. ഐ പരിപാടിയിൽ പങ്കെടുക്കുന്ന വാർത്ത കണ്ടു. അതും ആലപ്പുഴയിൽ തന്നെ. ഇരുമുന്നണികളും മത്സരിച്ച് പോപ്പുലർ ഫ്രണ്ടിനെ വളർത്തുകയാണ്.ജന്മാഷ്ടമി പരിപാടിയിൽ കൃഷ്ണനെക്കുറിച്ച് രണ്ടുവാക്കു പറഞ്ഞതിന് മേയർക്കെതിരെ വാളെടുത്തവരും വർഗ്ഗീയതയെ വാഴാൻ വിടില്ലെന്നു വീമ്പിളക്കുന്ന സതീശൻ കമ്പനിയും മൗനവ്രതത്തിലാണ്- കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Latest Articles