Sunday, September 20, 2026

അരിക്കൊമ്പന്റെ പുനരധിവാസം;വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം,എന്ത് വേണമെന്നറിയാതെ സർക്കാർ പ്രതിസന്ധിയിൽ

തിരുവനന്തപുരം : അരികൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും വിമർശനങ്ങളുമാണ് ഉയരുന്നത്.അരിക്കൊമ്പൻ പ്രശ്‍നത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് കേരളം. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിർപ്പ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിക്കും. കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണം എന്ന പഴയ ആവശ്യം തന്നെയാവും സുപ്രീംകോടതിയിൽ ഉന്നയിക്കുക.ഏത് സ്ഥലത്തേക്ക് മാറ്റിയാലും എതിർപ്പ് ഉയരും എന്ന പ്രശ്നവും കോടതിയെ അറിയിക്കുമെന്നാണ് സൂചനകൾ.

അതേസമയം അരികൊമ്പന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് സർക്കാർ വലിയ പ്രതിസന്ധിയിലാണ്.പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഏറെ പ്രയാസമുണ്ടെന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രൻ പറയുന്നത്.പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിൽ ജനങ്ങളെ പ്രകോപിപ്പിച്ച് നടപടിയുമായി മുന്നോട്ട് പോകുക എന്നത് പ്രയാസമുള്ള കാര്യമാണെന്നും കോടതി മറ്റിടങ്ങളിലേക്ക് മാറ്റുന്നതിലുള്ള സാധ്യത പരിശോധിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.പ്രാഥമിക അന്വേഷണത്തിൽ എല്ലായിടത്തും ജനകീയ പ്രതിഷേധം ഉണ്ടാകും എന്നാണ് വ്യക്തമാകുന്നത്.ഹൈക്കോടതി വിധി സുപ്രീംകോടതി ശരി വെച്ചാൽ സർക്കാരിന് മുന്നിൽ മറ്റ് മാർഗങ്ങൾ ഇല്ലാതാകും. കോടതി വിധി നടപ്പാക്കേണ്ടി വരും. ജനങ്ങളുമായി ഏറ്റുമുട്ടൽ ഉണ്ടാകുമോ എന്ന ആശങ്ക സർക്കാരിനുണ്ട്.

Related Articles

Latest Articles