Wednesday, January 7, 2026

നീ ഇവിടെ ഇല്ലെന്നത് എന്നെ എപ്പോഴും വേദനിപ്പിക്കും;പക്ഷേ നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ നീ എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കും;വാഹനാപകടത്തിൽ മരിച്ച നടി വൈഭവിയെക്കുറിച്ച് പ്രതിശ്രുത വരൻ ജയ് ഗാന്ധി

നടി വൈഭവി ഉപാധ്യായ കുറച്ചുദിവസങ്ങൾക്ക് മുൻപാണ് വാഹനാപകടത്തില്‍ മരിച്ചത്. ഹിമാചല്‍പ്രദേശില്‍ വെച്ചുണ്ടായ കാര്‍ അപകടത്തിലായിരുന്നു നടിയുടെ അപ്രതീക്ഷിത വിയോ​ഗം. ഇപ്പോഴിതാ നടിയുടെ പ്രതിശ്രുത വരൻ ജയ് ഗാന്ധി വൈഭവി ഉപാധ്യായയെക്കുറിച്ചുള്ള മധുരമുള്ള ഓർമകൾ വൈകാരികമായ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

വെെഭവിയെക്കുറിച്ചുള്ള ഓര്‍മകള്‍ എന്നും തന്നിൽ പുഞ്ചിരി സമ്മാനിക്കുമെന്നും കുറച്ച് സമയത്തേയ്‍ക്ക് തനിക്ക് വെെഭവിയെ തിരികെ ലഭിക്കുമെങ്കിൽ പതിവുപോലെ വീണ്ടും ഇരുന്ന് സംസാരിക്കാമായിരുന്നുവെന്നും ജയ് ഗാന്ധി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നീ ഇവിടെ ഇല്ലെന്നത് എന്നെ എപ്പോഴും വേദനിപ്പിക്കും. പക്ഷേ നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ നീ എന്റെ ഹൃദയത്തിൽ ഉണ്ടായിരിക്കുമെന്നും ജയ് ഗാന്ധി കൂട്ടിച്ചേർത്തു.

വൈഭവി- ജയ് ഗാന്ധി വിവാഹം ഈ വർഷം നടക്കാനിരിക്കെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. വാഹനാപകടം നടക്കുമ്പോൾ കാറില്‍ വൈഭവി ഉപാധ്യായയ്ക്കൊപ്പം ജയ് ഗാന്ധിയും ഉണ്ടായിരുന്നു. വളവ് തിരിയുന്നതിനിടയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പുറത്തുവന്ന വിവരം.

Related Articles

Latest Articles