Friday, April 26, 2024
spot_img

എപ്പോഴെങ്കിലും തോല്‍ക്കുന്നെങ്കില്‍ അത് ധോണിക്ക് മുന്നില്‍ തോല്‍ക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്;ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റശേഷം പ്രതികരണം അറിയിച്ച് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ

അഹമ്മദാബാദ്: ഐ പി എൽ കഴിഞ്ഞ് വേദി ഒഴിയുമ്പോൾ ക്രിക്കറ്റ് നായകൻ ധോണിയോട് തോറ്റതിന് സന്തോഷം മത്രമേ ഉള്ളുവെന്ന് അറിയിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ.ധോണി കിരീടം നേടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്നും ഞാൻ തോൽക്കുന്നുണ്ടെങ്കിൽ അത് ധോണിക്ക് മുന്നിൽ തോൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും,കാരണം, നല്ല മനുഷ്യര്‍ക്കെ നല്ല കാര്യങ്ങള്‍ സംഭവിക്കാറുള്ളു. എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിലൊരാളാണ് ധോണിയെന്നും
ഹാര്‍ദ്ദിക് പാണ്ഡ്യ വ്യക്തമാക്കി.മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. അവസാന പന്ത് വരെ പോരാട്ടവീര്യം പുറത്തെടുത്ത ടീമിനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നുവെന്നും ജയിക്കുമ്പോഴും തോല്‍ക്കുമ്പോഴും ഞങ്ങള്‍ ഒറ്റക്കെട്ടാണെന്നും ഫൈനലിലെ തോല്‍വിക്ക് ഒഴിവ് കഴിവുകള്‍ പറയുന്നില്ലെന്നും ഇന്ന് ഞങ്ങളെക്കാള്‍ ചെന്നൈ ടീം ആണ് മികച്ച പ്രകടനം പുറത്തെടുത്തതെന്നും ഹാർദ്ദിക്‌ വ്യക്തമാക്കി.

അതേസമയം ആരാധകർ ആകാംക്ഷയോടെയും എന്നാൽ ഏറെ ദുഃഖത്തോടെയും ക്രിക്കറ്റിലെ നായകൻ മഹേന്ദ്രസിംഗ് ധോണിയോട് ചോദിച്ചിരുന്ന ചോദ്യത്തിന് ഇപ്പോൾ ധോണി മറുപടിപറയുകയാണ്.’ഇല്ല ഞാന്‍ ഐപിഎല്ലില്‍ നിന്നു വിരമിക്കില്ല’-ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയ നേട്ടത്തിന് പിന്നാലെയാണ് ധോനി അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്.വിരമിക്കാൻ ഏറ്റവും അനുയോജ്യ സമയം ആണെങ്കിലും ആരാധകർക്കുവേണ്ടി അടുത്ത സീസണിലും കളിക്കാൻ ശ്രമിക്കുമെന്നും ഉടൻ വിരമിക്കൽ തീരുമാനം ഇല്ലെന്നും സമ്മാനദാനച്ചടങ്ങില്‍ ഹര്‍ഷ ഭോഗ്‌ലെയുടെ ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു. എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ അളവ് നോക്കിയാല്‍ ഇവിടെ നിന്നു ഒഴിഞ്ഞു പോകുക അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ധോണി വ്യക്തമാക്കുകയാണ്

Related Articles

Latest Articles