Monday, May 6, 2024
spot_img

കൊതിയൂറും വെജിറ്റബിള്‍ കോഫ്ത ഇനി വീട്ടില്‍ തന്നെ; റെസിപ്പി

വെജിറ്റേറിയന്‍സിന് ഒരുപാട് ഓപ്ഷനുകള്‍ ഉള്ളത് ഉത്തരേന്ത്യന്‍ ഭക്ഷണ വിഭവങ്ങളിലാണ്. നൊണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുടെ രുചികളെ പോലും വെല്ലുന്ന വിധത്തിലുള്ള ഒരുപാട് വിഭവങ്ങളാണ് അവരുടെ തീന്‍ മേശയിലുള്ളത്. ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ഉത്തരേന്ത്യന്‍ വെജ് വിഭവങ്ങള്‍ ചിരപരിചിതമായി കൊണ്ടിരിക്കുന്നു. അത്തരത്തിലൊന്നാണ് വെജിറ്റബിള്‍ കോഫ്ത. ഈ വിഭവം നാനിനും റൊട്ടിക്കും നമ്മുടെ മലയാളികളുടെ ദോശയ്ക്കും പൊറോട്ടയ്ക്കുമെല്ലാം ഒപ്പം കഴിക്കാം. റെസിപ്പിയാണ് ചുവടെ പറയുന്നത്.

ചേരുവകള്‍

ക്വാളിഫ്‌ളവര്‍ – ഒന്നര കപ്പ്

കാരറ്റ് ചെറുതായി അരിഞ്ഞത് – അര കപ്പ്

ഉള്ളിത്തണ്ട് – അര കപ്പ്

ഇഞ്ചിയരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

പച്ചമുളക് – ഒന്ന്, അരിഞ്ഞത്

കടലമാവ് – മുക്കാല്‍ കപ്പ്

എണ്ണ – വറുക്കാന്‍ ആവശ്യമായത്

ഉപ്പ് – ആവശ്യത്തിന്

ഗ്രേവിയ്ക്ക്

സവാള നേര്‍ത്തതായി അരിഞ്ഞത് -അര കപ്പ്

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – അര ചെറിയ സ്പൂണ്‍

കോണ്‍ ഫ്‌ളോര്‍ – 2 വലിയ സ്പൂണ്‍

സോയ സോസ്- 2 വലിയ സ്പൂണ്‍

ടൊമാറ്റോ സോസ് – 2 വലിയ സ്പൂണ്‍

റെഡ് ചില്ലി സോസ് – ഒരു സ്പൂണ്‍

വിനാഗിരി – 2 ചെറിയ സ്പൂണ്‍

കുരുമുളക് പൊടി – കാല്‍ ടീസ്പൂണ്‍

റിഫൈന്‍ഡ് ഓയില്‍ – 2 വലിയ സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

കോഫ്ത തയ്യാറാക്കുന്നതിന്

ചേരുവകളെല്ലാം മിക്‌സ് ചെയ്ത ശേഷം ചെറിയ ഉരുകളാക്കി ചറുതീയില്‍ വറുത്തെടുക്കുക, കോഫ്ത തയ്യാര്‍.

ഗ്രേവി തയ്യാറാക്കുന്നതിന്

ഒരു സോസ് പാനില്‍ എണ്ണ ചൂടാക്കി അതില്‍ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും സവാളയും ഇട്ട് വഴറ്റുക.ഒരു കപ്പ് വെള്ളത്തില്‍ മൈദയും കോണ്‍ഫ്‌ളോറും മിക്‌സ് ചെയ്ത് അതിലേക്ക് ഒഴിക്കുക. എല്ലാം നന്നായി മിക്‌സ് ചെയ്യുക. ഇനി അതില്‍ എല്ലാ സോസുകളും ഇട്ട് നന്നായി മിക്‌സ് ചെയ്ത ശേഷം തയ്യാറാക്കിയ കോഫ്ത ഇടുക.തീ ഓഫാക്കിയ ശേഷം സോസ് കോഫ്തയില്‍ പിടിക്കുവാനായി നന്നായി ഇളക്കുക (പ്രത്യേകം ശ്രദ്ധിക്കുക കോഫ്ത ഇട്ട ശേഷം വേവിക്കരുത്).സെര്‍വിംഗ് ഡിഷില്‍ പകര്‍ന്ന് ചൂടോടെ വിളമ്പാം.

Related Articles

Latest Articles