Sunday, May 19, 2024
spot_img

ജയ്പൂര്‍ സ്‌ഫോടന പരമ്പര: 4 ഭീകരര്‍ക്ക് വധശിക്ഷ

ജയ്പൂര്‍:രാജസ്ഥാനിലെ ജയ്പൂര്‍ നഗരത്തില്‍ പതിനൊന്ന് വര്‍ഷം മുന്‍പ് 71 പേരെ കൂട്ടക്കൊല ചെയ്ത സ്ഫോടന പരമ്പര കേസില്‍ നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു.

മുഹമ്മദ് സെയ്ഫ്, മുഹമ്മദ് സര്‍വര്‍ ആസ്മി, സയ്ഫുര്‍ റഹ്മാന്‍, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്കാണ് തൂക്കുകയര്‍. നാല് പ്രതികളും ഉത്തര്‍പ്രദേശ് സ്വദേശികളാണ്.

ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹസ്ഥാപകന്‍ യാസീന്‍ ഭട്കല്‍ ആണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍. ഇയാളും സ്‌ഫോടനത്തില്‍ പങ്കുള്ള അസദുള്ള അക്തര്‍, മുഹമ്മദ് ആരിസ് എന്നീ പ്രതികളും ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. മറ്റ് ഭീകരാക്രമണ കേസുകളില്‍ വിചാരണത്തടവുകാരാണ് ഇവര്‍.

സ്ഫോടന പരമ്പരയുടെ മറ്റൊരു സൂത്രധാരനായ ഉത്തര്‍പ്രദേശ് സ്വദേശി ആതിഫ് അമീന്‍, മുഹമ്മദ് സജ്ജാദ് എന്നീ ഭീകരര്‍ ഡല്‍ഹിയിലെ ബട്ല ഹൗസ് പ്രദേശത്ത് 2008 സെപ്റ്റംബറില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles