Wednesday, September 30, 2026

ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജെയ്ഷെ ഭീകരനെ സാഹസികമായി പിടികൂടി സുരക്ഷാ സേന; മാരകായുധങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്തു

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ ജെയ്ഷെ ഭീകരനെ സാഹസികമായി കീഴ്‌പ്പെടുത്തി (Jaish-e-Mohammed Terrorist Arrested) സുരക്ഷാ സേന. ജെയ് ഷെ മുഹമ്മദ് ഭീകരനായ റഹിൽ അഹമ്മദ് ധർ ആണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പുൽവാമയിൽ നിന്നുമാണ് സുരക്ഷാ സേന ഇയാളെ പിടികൂടിയത്. ഭീകരനിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.പച്ചഹർ മേഖലയിൽ യുവാവ് സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങി നടക്കുന്നതായി കഴിഞ്ഞ ദിവസം സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും അഹമ്മദിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് പ്രദേശത്ത് മൊബൈൽ ചെക്‌പോസ്റ്റ് സ്ഥാപിച്ച് സുരക്ഷാ സേന വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെ ഇയാൾ മേഖലയിൽ ഉണ്ടെന്ന് വീണ്ടും സുരക്ഷാ സേനയ്‌ക്ക് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഇതിനിടെ ആളൊഴിഞ്ഞ മേഖലയിൽ നിന്നും അഹമ്മദിനെ സേനാംഗങ്ങൾ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ ഓടി. പിന്തുടർന്ന സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് വളരെ സാഹസികമായാണ് അഹമ്മദിനെ കീഴ്‌പ്പെടുത്തിയത്. മേഖലയിൽ സൈന്യത്തിന്റെ തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Related Articles

Latest Articles