കശ്മീരിലെ സോപോറിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ സൈന്യം വളഞ്ഞു ;പ്രദേശത്തു ഏറ്റുമുട്ടൽ തുടരുന്നു

കശ്മീരിലെ സോപോറില്‍ ഒളിച്ചിരുന്ന ലക്ഷർ തീവ്രവാദികളെ സൈന്യം വളഞ്ഞതായി റിപ്പോർട്ട് .പ്രദേശത്തു ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ് .സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിന് പുറകേയാണ് ഇന്നലെ അര്‍ദ്ധ രാത്രി മുതല്‍ പുല്‍വാമയ്ക്ക് സമീപ പ്രദേശമായ സോപോറില്‍ സൈന്യം ഭീകരരുമായി ഏറ്റുമുട്ടല്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ട് വരുന്നത്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ സൈന്യത്തിന് നേരെ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ്‌ റിപ്പോർട്ടുമുണ്ടായിരുന്നു .