Friday, January 2, 2026

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രഹസ്യവിവരത്തെ തുടർന്ന് ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. അനന്ത്‌നാഗ് ജില്ലയിലെ ബിജ്‌ബെഹറയിലെ ചെക്കി ഡൂഡു ഭാഗത്താണ് ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുന്നത്. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന.ജമ്മുകശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നതെന്ന് കശ്മീർ സോൺ പോലീസ് വ്യക്തമാക്കി.

ഇന്നലെ രജൗരി മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചിരുന്നു. ജമ്മുകശ്മീരിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് സൈന്യം. ശ്രീനഗർ അനന്ത്‌നാഗ്,കുൽഗാം എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിൽ പരിശോധന നടത്തിയ സൈന്യം സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

ലഷ്‌കർ ഇ തൊയ്ബയുടെ ഉപസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ടാർഗറ്റ് ലിസ്റ്റിൽ ജമ്മുകശ്മീരിലെ പ്രമുഖ മാദ്ധ്യമപ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Related Articles

Latest Articles