Thursday, October 22, 2026

തിരുവനന്തപുരത്ത് വാഹനാപകടം; ജനം ടിവി മാധ്യമപ്രവർത്തകൻ അഭിജിത്തിന് ദാരുണാന്ത്യം; വേർപാടിൽ നടുങ്ങി മാധ്യമലോകം

തിരുവനന്തപുരം: വാഹനാപകടത്തിൽ യുവ മാധ്യമപ്രവർത്തകന് ദാരുണാന്ത്യം. ജനം ടിവി തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനായ പാറശാല സ്വദേശി അഭിജിത്ത് ശ്രീകുമാർ (26) ആണ് മരിച്ചത്. ഇന്നലെ രാത്രി കാഞ്ഞിരംകുളത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അഭിജിത്തിന് ഗുരുതരമായി പരിക്കേറ്റത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഭിജിത്തിന്റെ അപ്രതീക്ഷിത വേർപാട് സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും മാധ്യമലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി. തന്റെ ആത്മാർഥതയും സൗമ്യമായ പെരുമാറ്റവും കൊണ്ട് എല്ലാവരുടെയും സ്നേഹം നേടിയ യുവ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് നടക്കും.

പ്രിയ സഹപ്രവർത്തകൻ അഭിജിത്തിന് തത്ത്വമയി ന്യൂസിന്റെ ആദരാഞ്ജലികൾ..! ആദരപൂർവ്വം പ്രണാമം.

Related Articles

Latest Articles