Tuesday, September 22, 2026

അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാന നിമിഷം: സന്തോഷത്തിൽ കണ്ണ് നിറഞ്ഞ് ജയറാം

മലയാളത്തിന്റെ എന്നത്തേയും സൂപ്പർ താരദമ്പതികളാണ് ജയറാമും,പാർവ്വതിയും. സിനിമയിലും ഇവർ മികച്ച താരജോഡികളായിരുന്നു. ഇരുവരുടെയും വഴിയെ അഭിനയത്തിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. ബാല താരത്തിലൂടെ മലയാള സിനിമയുടെ പൊന്നോമനയായി മാറിയ കാളിദാസിന് വലിയ പ്രേക്ഷക പിന്തുണയാണുള്ളത്. ഇപ്പോഴിതാ അച്ഛനെന്ന നിലയിൽ തനിക്ക് കാളിദാസ് സമ്മാനിച്ച ഒരു അഭിമാന നിമിഷത്തെ കുറിച്ച് സംസാരിക്കുകയാണ് ജയറാം.

ശ്രദ്ധേയമായ അഭിനയമാണ് പാവൈകഥകൾ എന്ന ചിത്രത്തിൽ കാളിദാസ് കാഴ്ച്ചവെച്ചത്. മാത്രമല്ല പാവൈകഥകൾ റിലീസ് ചെയ്തപ്പോൾ തന്നെ കാളിദാസിന്റെ കഥാപാത്രം ഏറെ ചർച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. തുടർന്ന് ഹൈദരാബാദിൽ വെച്ച് നടന്ന സൈമ അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് കാളിദാസ്. പാവൈകഥകളിലെ അഭിനയത്തിനാണ് കാളിദാസിനെ പുരസ്കാരം തേടിയെത്തിയത്. ഇതിന് പിന്നാലെ മകനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണ് ജയറാം. “അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാനനിമിഷം” എന്നാണ് ജയറാം ചിത്രം പങ്കുവെച്ച്കൊണ്ട് കുറിക്കുന്നത്.

Related Articles

Latest Articles