Sunday, May 19, 2024
spot_img

ഇനിമുതല്‍ വിന്‍റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ വേണം; മോട്ടര്‍ വാഹന നിയമത്തിലെ നിർണായക ഭേദഗതി ഇങ്ങനെ

ദില്ലി: രാജ്യത്തെ വിന്‍റേജ് വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനവും നമ്പര്‍ പ്ലേറ്റും ഏര്‍പ്പെടുത്തി മോട്ടര്‍ വാഹന നിയമം ഭേദഗതി ചെയ്‍തു. ഇതു സംബന്ധിച്ച് കഴിഞ്ഞ വർഷം കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 50 വര്‍ഷത്തിലേറെ പഴക്കമുള്ള, വാണിജ്യ ആവശ്യത്തിനുപയോഗിക്കാത്ത ഇരുചക്ര, നാലുചക്ര വാഹനങ്ങളാണ് വിന്റേജ് വാഹനങ്ങളായി പരിഗണിക്കുക.

ഇത്തരം രജിസ്ട്രേഷന്‍ നമ്പറില്‍ VA എന്നു കൂടി സംസ്ഥാന കോഡിനു ശേഷം ചേര്‍ക്കും. ആദ്യ രജിസ്ട്രേഷന് 20,000 രൂപയാണ് ഫീസ്. 10 വര്‍ഷം ആണ് കാലാവധി. പുനര്‍ രജിസ്ട്രേഷന് 5000 രൂപയാണ് ഫീസ്. നിലവില്‍ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പ്രക്രിയ നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല. ഈ നിയമങ്ങള്‍‌ 1989ലെ സെന്‍‌ട്രല്‍‌ മോട്ടോര്‍‌ വെഹിക്കിള്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്താന്‍‌ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം പ്രദര്‍ശന, ഗവേഷണ ആവശ്യങ്ങള്‍ക്കും കാര്‍ റാലിക്കും പുറമേ ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ക്കും മാത്രമേ വിന്റേജ് വാഹനങ്ങള്‍ ഓടിക്കാവൂ. ഈ വാഹനങ്ങള്‍ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാന്‍ കഴിയില്ല, മാത്രമല്ല ഉടമകള്‍ക്ക് അവ വാണിജ്യപരമായും ഉപയോഗിക്കാന്‍ കഴിയില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles