Friday, May 17, 2024
spot_img

ജെ എൻ യു അഡ്മിഷൻ രീതിയിൽ മാറ്റം; പ്രവേശനം ഇനി മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം; ഇടത് ജിഹാദി സംഘടനകൾക്ക് തിരിച്ചടി

2022 അദ്ധ്യയന വർഷം മുതൽ ജെ.എൻ.യു വിലെ പ്രവേശനവും മറ്റു കേന്ദ്ര യൂണിവേഴ്‌സിറ്റികളിലെ പോലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് പരീക്ഷ ( CUCET) വഴി നടത്താൻ ജെ.എൻ.യു അക്കാഡമിക് കൗൺസിൽ തീരുമാനിച്ചിരിക്കുന്നു. ഇതോടെ യൂണിവേഴ്‌സിറ്റി നിലവിൽ വന്ന കാലം മുതൽ നിലനിന്നിരുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാർക്ക് മാത്രം പ്രവേശനം ലഭിച്ചിരുന്ന രീതി അവസാനിക്കുകയാണ്.

1969 ൽ ജെ.എൻ.യു നിലവിൽ വന്നപ്പോൾ അദ്ധ്യാപക നിയമനങ്ങൾ ലഭിച്ചവരിൽ വലിയൊരു വിഭാഗം ആളുകൾ കൽക്കത്ത പ്രസിഡൻസി കോളജിലെ ഫാക്കൽറ്റിയിൽ നിന്നായിരുന്നു. ഇവരെല്ലാം തന്നെ അന്ധമായ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം വെച്ചു പുലർത്തുന്നവരുമായിരുന്നു. ആദ്യകാലങ്ങളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നത് വെറും ഇൻ്റർവ്യൂ വിൻെറ മാത്രം അടിസ്ഥാനത്തിലായിരുന്നു. കമ്മ്യൂണിസ്റ്റുകാരായ പ്രൊഫസർമാർ നടത്തിയിരുന്ന ഇൻ്റർവ്യൂവിൽ സ്വാഭാവികമായും ജെ എൻ യൂ ഒരു ചുവപ്പ് കേന്ദ്രമായി മാറുകയും കാമ്പസിൽ അവർ ആധിപത്യം ഉറപ്പിക്കുകയുമായിരുന്നു. കാമ്പസിൽ ലഭിച്ചിരുന്ന വൻ ഫീസിളവുകളും കാൻ്റീൻ സൗകര്യവും മറ്റു ആനുകൂല്യങ്ങളും ദേശവിരുദ്ധ ശക്തികളുടെ ഒരു കേന്ദ്രമായി അതിനെ മാറ്റിയെടുത്തു.

ഏകപക്ഷീയമായ ഈ പ്രവേശന രീതിയെക്കുറിച്ച് വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് 1980 ൽ എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകിത്തുടങ്ങി. എന്നാൽ ഇതേ കമ്മ്യൂണിസ്റ്റ് ഫാക്കൽറ്റി നടത്തിയ സബ്ജക്ടീവ് പരീക്ഷയും മൂല്യ നിർണ്ണയവും വീണ്ടും കമ്മ്യൂണിസ്റ്റ് ആശയക്കാരെ മാത്രം തെരഞ്ഞു പിടിച്ച് പ്രവേശനം നൽകാൻ സഹായകരമായി. തുടർന്ന് 2019 ലാണ് കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രവേശന പരീക്ഷ ഏർപ്പെടുത്തുകയും പ്രവേശന നടപടികൾ കമ്മ്യൂണിസ്റ്റ് ഫാക്കൽറ്റിയിൽ നിന്നും വിമുക്തമാവുകയും ചെയ്തത്. ഇതിനെതിരെ അദ്ധ്യാപകരും കാമ്പസ് അന്തേവാസികളും അന്ന് വൻതോതിൽ പ്രതിഷേധവും പ്രക്ഷോഭവും സംഘടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കാമ്പസിൽ നില നിന്നിരുന്ന റെഡ് ജിഹാദി സഖ്യം പുറം ലോകം അറിയുന്നത്.

Related Articles

Latest Articles