Thursday, January 1, 2026

ജെ എൻ യു സർവ്വകലാശാലാ ഗവേഷക വിദ്യാർത്ഥിനിയെ ക്യാമ്പസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം: അന്വേഷണം ആരംഭിച്ചതായി പോലീസ്

ദില്ലി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്ധാർത്ഥിനിക്ക് നേരെ പീഡന ശ്രമം. കാമ്പസിനുള്ളിലെ ഈസ്റ്റ് ഗേറ്റ് റോഡിലാണ് സംഭവം. വിദ്യാർത്ഥിനിയെ ക്യാമ്പസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി.

അതേസമയം രാത്രി 11:45 ഓടെ നടക്കുകയായിരുന്ന യുവതിയെ മോട്ടോർ സൈക്കിളിൽ എത്തിയ യുവാവ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. മാത്രമല്ല ഗവേഷക വിദ്യാർത്ഥിനിയ്‌ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. എന്നാൽ പെൺകുട്ടി നിലവിളിച്ചപ്പോഴേക്കും യുവാവ് ഓടി രക്ഷപെടുകയായിരുന്നെന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി വൈകിയാണ് സംഭവത്തെക്കുറിച്ച് തങ്ങൾക്ക് വിവരം ലഭിക്കുന്നതെന്ന് ഡിസിപി ഗൗരവ് ശർമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഗൗരവ് ശർമ്മ പറഞ്ഞു.

Related Articles

Latest Articles