Tuesday, September 29, 2026

ജോൺ എബ്രഹാമിന്റെ ആദ്യ ചിത്രം ‘മൈക്ക്’; ഒരു വർഷത്തിനിപ്പുറവും വാർത്തകളിൽ നിറഞ്ഞ മൈക്കിന്റെ കഥ

ജോൺ എബ്രഹാം ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രമാണ് മൈക്ക്. 2022ൽ റിലീസ് ആയെങ്കിലും ‘മൈക്കിന്റെ’ വാർത്തകൾ ഇന്ന് ശ്രദ്ധേയമായിരിക്കുകയാണ്. ഒരു വൺ ടൈം വാച്ചബിൾ സിനിമ മാത്രമായി ഒതുങ്ങിയിരിക്കുകയാണ് ‘മൈക്ക്’ എന്ന സിനിമ. സാറ എന്ന പെൺകുട്ടി ആൺകുട്ടിയായി മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങുന്നത് മുതൽ ആണ് കഥ ആരംഭിക്കുന്നത്. സാറയുടെ കൂട്ടുകാരും മറ്റു ഇടപഴകലുകൾ എല്ലാം ആൺ സുഹൃത്തുക്കളോട് മാത്രമാണ്. ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്തിട്ട് മുന്നോട്ടു പോകുന്ന സാറയുടെ ജീവിതവും, അവളുടെ ജീവിതത്തിലേക്കു എത്തിപ്പെടുന്ന ഏതാനും സുഹൃത്തുക്കളുടെ ഉപകഥയുമാണ് മൊത്തത്തിൽ ‘മൈക്ക്’.

തങ്ങൾക്ക് കിട്ടിയ വേഷം മികച്ചതാക്കാൻ അഭിനേതാക്കൾ ശ്രമിക്കുമ്പോഴും കെട്ടുറപ്പില്ലാത്ത തിരക്കഥ ചിത്രത്തിന്റെ രസത്തെ കൊല്ലുന്നു. സ്വത്വ പ്രതിസന്ധി അനുഭവിക്കുന്ന സാറയ്ക്ക് ആഴത്തിൽ പകർന്നടാനുള്ള സാധ്യത തിരക്കഥയിൽ എവിടെയും ഇല്ല. കുറച്ചുകൂടി പഠനം വേണ്ട വിഷയത്തെ വളരെ ലളിതമായി ചിത്രീകരിച്ചത് തന്നെ തെറ്റാണെന്ന് തോന്നുന്നു. പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായക കഥാപാത്രം ചെയ്തിരിക്കുന്നത്. രഞ്ജിത്തിന്‍റെ മലയാള സിനിമയിലേക്കുള്ള ചുവടുവെപ്പ് മികച്ചു തന്നെ. വെട്ടിക്കിളി പ്രകാശ്‌, രോഹിണി, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിഷ്ണു ശിവപ്രസാദാണ് സംവിധാനം.

Related Articles

Latest Articles